World cup victory clash in Kerala
കൊച്ചി: ലോകകപ്പ് വിജയാഘോഷം അതിരുവിട്ടതോടെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം. കൊച്ചിയിലും തിരുവനന്തപുരത്തും പൊലീസുകാര്‍ക്കു നേരെ ആക്രമണമുണ്ടായി. കണ്ണൂരിലും കൊല്ലത്തുമെല്ലാം സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. കൊല്ലത്ത് ഡി.വൈ.എഫ്.ഐ - എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
തിരുവനന്തപുരത്ത് പൊഴിയൂരില്‍ എസ്.ഐയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സ്ഥലത്ത് ആറുപേരെ കസ്റ്റഡിയിലെടുത്തു.
Keywords: World cup, Victory clash, Police
COMMENTS