V.D Satheesan about Charges against E.P Jayarajan
തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ അഴിമതി ആരോപണം 2019 മുതല്‍ സി.പി.എം ഒളിപ്പിച്ചുവയ്ക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇ.പി ജയരാജന് വിഷയം പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമല്ലെന്നും അതിനാല്‍ അന്വേഷണം വേണമെന്നും എല്ലാ കാര്യങ്ങളും പുറത്തുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിസ്മസ് ആയിരുന്നതുകൊണ്ടാണ് ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്നതെന്നും മുപ്പതിനു ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി എന്തിനാണ് ഒളിച്ചുകളിക്കുന്നതെന്നു ചോദിച്ച അദ്ദേഹം എം.വി ഗോവിന്ദനും മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്നും ചോദിച്ചു.
Keywords: V.D Satheesan, E.P Jayarajan, CPM
COMMENTS