Three Indian's died in America
വാഷിങ്ടണ്‍: അമേരിക്കയില്‍ ഒരു സ്ത്രീയടക്കം മൂന്ന് ഇന്ത്യാക്കാര്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി അമേരിക്കയിലെ അരിസോണയിലെ തടാകം സന്ദര്‍ശിക്കാനെത്തിയ മൂന്നു പേരാണ് മുങ്ങിമരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.35 ഓടെയാണ് അപകടമുണ്ടായത്.
ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതിമാരായ മുദ്ദന നാരായണയും ഹരിതയും വിശാഖപട്ടണം സ്വദേശിയായ ഗോകുലുമാണ് മരണപ്പെട്ടത്. ഇവര്‍ തണുത്തുറഞ്ഞു കിടന്ന തടാകത്തിന് മുകളിലൂടെ നടക്കവേയാണ് അപകടത്തില്‍ പെട്ടത്.
ഇതില്‍ ഹരിതയെ ജീവനോടെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. മറ്റു രണ്ടുപേരുടെയും മൃതദേഹം പിറ്റേദിവസമാണ് പുറത്തെടുത്തത്.
Keywords: 3 Indians, Died, America, Frozen lake
COMMENTS