Rahul Gandhi express condolences on PM's mother's death
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ട്വിറ്ററിലൂടെയാണ് ഇരുവരും അനുശോചനമറിയിച്ചത്.
പ്രധാനമന്ത്രിയുടെ മാതാവിന്റെ മരണവാര്‍ത്ത ഏറെ ദു:ഖകരമാണെന്നും ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിനും കുടുംബത്തിനും എന്റെ അനുശോചനവും സ്നേഹവും അറിയിക്കുന്നെന്നാണ് രാഹുല്‍ ഗാന്ധി കുറിച്ചത്.
ഇന്നു പുലര്‍ച്ചെ അഹമ്മദാബാദിലെ യു.എന്‍ മേത്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പ്രധാനമന്ത്രിയുടെ മാതാവ് ബീരാ ബെന്‍ മോദി (100) അന്തരിച്ചത്. ഗാന്ധി നഗറിലെ ശ്മശാനത്തില്‍ സംസ്കാരം നടന്നു.
Keywords: Rahul Gandhi, PM's mother's death, condolence
COMMENTS