ന്യൂഡൽഹി: കേന്ദ്ര നയങ്ങൾക്കൊപ്പമാണ് സുപ്രീംകോടതി എന്ന പരാമർശത്തിന്റെ പേരിൽ കേരള ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിനെതിരെ ക്രിമ...
ന്യൂഡൽഹി: കേന്ദ്ര നയങ്ങൾക്കൊപ്പമാണ് സുപ്രീംകോടതി എന്ന പരാമർശത്തിന്റെ പേരിൽ കേരള ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകണമെന്ന ആവശ്യം അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി തള്ളി.
ബിജെപി മുൻ കേരള വക്താവ് സന്ദീപ് വാര്യർ നൽകിയ അപേക്ഷയാണ് അറ്റോർണി ജനറൽ തള്ളിയത്.
മന്ത്രിസ്ഥാനം വഹിക്കുന്ന വ്യക്തിയാണെങ്കിലും ബിന്ദു നടത്തിയ പരാമർശങ്ങൾ കോടതി അലക്ഷ്യ പരിധിയിൽ വരില്ലെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടുന്നു.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. രാജശ്രീ എം.എസിനെ നിയമിച്ചതു റദ്ദാക്കിക്കൊണ്ടുള്ള വിധിക്കെതിരെയാണ് മന്ത്രി ആർ. ബിന്ദു കോടതിക്കെതിരായ പരാമർശം നടത്തിയത്.
മന്ത്രിയുടെ പരാമർശം സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്നു അറ്റോർണി ജനറലിന് നൽകിയ അപേക്ഷയിൽ സന്ദീപ് വാര്യർ പറയുന്നു.
COMMENTS