സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ വീണ്ടും എന്‍ഐഎ റെയ്ഡ് നടത്തുന്നു. നിരോധിക്കപ്പെട്ടിട്ടു...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ വീണ്ടും എന്‍ഐഎ റെയ്ഡ് നടത്തുന്നു. നിരോധിക്കപ്പെട്ടിട്ടും സംഘടനയുടെ പ്രവര്‍ത്തനം ശക്തമാണെന്ന തിരിച്ചറിവിലാണ് റെയ്ഡ്.
രണ്ടാം നിര നേതാക്കളുടെ കൂടി വീടുകള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്. ഇതിനിടെ റെയ്ഡ് വിവരം ചോര്‍ന്നതായും സംശയമുണ്ട്.
സംഘടനയ്ക്കു ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയുമാണ് ഇക്കുറി തിരയുന്നത്. ഡല്‍ഹിയില്‍ നിന്ന് ഉള്‍പ്പെടെ ഉദ്യോഗസ്ഥരെത്തി. കേരള പൊലീസിലെ ഉന്നതരും പരിശോധനയിലുണ്ട്.
ഫോണുകളും തെളിവുകളും സുപ്രധാന രേഖകളും ബുക്ക്ലെറ്റുകളുമെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. ഭീകരപ്രവര്‍ത്തനത്തിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്നെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എറണാകുളം ജില്ലയിലെ പെരിയാര്‍വാലിയിലായിരുന്നു ആദ്യ യോഗം. നിരോധിച്ച ശേഷവും സംഘടനയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്.
എറണാകുളം ജില്ലയില്‍ എട്ടിടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. ആലുവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. എറണാകുളം മൂപ്പടത്ത് കമറുദീന്റെ വീട്ടിലും കാഞ്ഞിരമറ്റത്തും മൂവാറ്റുപുഴയില്‍ വ്യവസായി തമര്‍ അഷ്റഫിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നു.
തിരുവനന്തപുരം ജില്ലയില്‍ തോന്നയ്ക്കലില്‍ പിഎഫ്ഐ മുന്‍ സോണല്‍ പ്രസിഡന്റ് നവാസിന്റെ വീട്ടിലും വിതുരയില്‍ സുല്‍ഫിയുടെ വീട്ടിലും പള്ളിക്കലില്‍ ഫസലിന്റെ വീട്ടിലും പരിശോധന നടക്കുന്നു.
കൊല്ലം ചക്കുവള്ളിയില്‍ സിദ്ദിഖ് റാവുത്തറുടെ വീട്ടില്‍ നിന്നു മൂന്ന് മൊബൈല്‍ ഫോണുകളും രണ്ട് ബുക്ക്ലെറ്റുകളും പിടിച്ചെടുത്തു. ഓച്ചിറയില്‍ അന്‍സാരിയുടെ വീട്ടില്‍ നിന്ന് ഫോണ്‍, സിംകാര്‍ഡ്, പിഎഫ്ഐ യൂണിഫോം എന്നിവ പിടിച്ചെടുത്തു.
പത്തനംതിട്ട ജില്ലയില്‍ പിഎഫ്ഐ സംസ്ഥാന സമിതി അംഗം നിസാറിന്റെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍, പോപ്പുലര്‍ ഫ്രണ്ട് പ്രസിദ്ധീകരണമുള്ള ബാഗ് എന്നിവ കണ്ടെടുത്തു. അടൂരില്‍ റെയ്ഡിനിടെ സംഘടനയുടെ അനുകൂലികള്‍ പ്രതിഷേധിച്ചു. ആലപ്പുഴ ജില്ലയില്‍ വണ്ടാനം, ചന്തിരൂര്‍, വീയപുരം എന്നിവിടങ്ങളിലും പരിശോധന നടന്നു.
മലപ്പുറം ജില്ലയില്‍ മഞ്ചേരിയില്‍ ഒഎംഎ സലാമിന്റെ സഹോദരന്റെ വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും ബാങ്ക് ഇടപാട് രേഖകളും കസ്റ്റഡിയിലെടുത്തു. പിഎഫ്ഐ മുന്‍ സംസ്ഥാന ചെയര്‍മാനായിരുന്ന അബ്ദുള്‍ ഹമീദിന്റെ വീട്ടിലും റെയ്ഡ് നടന്നു.
പത്തനംതിട്ടയില്‍ മുന്‍ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് റെയ്ഡിനു തൊട്ടു മുന്‍പ് സ്ഥലംവിട്ടിരുന്നു. ഇതാണ് റെയ്ഡ് വിവരം ചോര്‍ന്നതായി സംശയം ജനപ്പിച്ചത്.
COMMENTS