CPM State secretariat about EP Jayarajan issue
തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ തല്ക്കാലം അന്വേഷണം വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇ.പി ജയരാജനും പങ്കെടുത്ത ചടങ്ങില്‍ അനധികൃത സ്വത്തു സമ്പാദനം ചര്‍ച്ചയായെങ്കിലും അന്വേഷണം വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
യോഗത്തില്‍ ഇ.പി ജയരാജന് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് തന്റെ ഭാര്യയ്ക്കും മകനുമുള്ള ഷെയറിനെക്കുറിച്ച് വിശദീകരിച്ചതായാണ് സൂചന.
അതേസമയം മുന്‍വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നുകാട്ടി യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.
Keywords: CPM State secretariat, EP Jayarajan issue, Youth congress
COMMENTS