KTU VC appointment issue again in supreme court
ന്യൂഡല്‍ഹി: വിസി നിയമനം റദ്ദാക്കിയതിനെതിരെ പുന:പരിശോധനാ ഹര്‍ജിയുമായി കെ.ടി.യു മുന്‍ വിസി ഡോ. എം.എസ് രാജശ്രീ സുപ്രീംകോടതിയില്‍. തനിക്കെതിരായ വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുതെന്ന് ഹര്‍ജിയില്‍ അവര്‍ ആവശ്യപ്പെടുന്നു.
സേര്‍ച് കമ്മറ്റി തന്റെ പേരു മാത്രം നല്‍കിയതില്‍ താനുത്തരവാദിയല്ലെന്നും അതിനാല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരികെപിടിക്കരുതെന്നുമാണ് ആവശ്യം.
അതേസമയം ഡോ. എം.എസ് രാജശ്രീയുടെ നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്നു കണ്ടെത്തിയാണ് സുപ്രീംകോടതി അവരുടെ നിയമനം റദ്ദാക്കിയത്.
ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഉടന്‍ തന്നെ സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്നാണ് സൂചന.
Keywords: Supreme court, KTU, VC
COMMENTS