Delhi high court order about actor Amithabh Bachan
ന്യൂഡല്‍ഹി: നടന് അമിതാഭ് ബച്ചന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേരോ, ചിത്രമോ, ശബ്ദമോ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. തന്റെ വ്യക്തിത്വ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന് തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
നടന്റെ താരപദവി അനുമതിയില്ലാതെ ഉപയോഗിക്കുന്നത് അവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി പരസ്യങ്ങളിലും മറ്റും തിളങ്ങി നില്ക്കുന്നയാളാകയാല് അത് അദ്ദേഹത്തിന് അപകീര്ത്തിയുണ്ടാകുമെന്നും വ്യക്തമാക്കി.
കേന്ദ്ര ഇലക്ട്രോണ്ക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടെലികോം തുടങ്ങിയവയോട് ഇത്തരത്തിലുള്ള താരത്തിന്റെ കണ്ടന്റുകള്‍ നീക്കം ചെയ്യാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Keywords: Delhi high court, Amithabh Bachan, Order
COMMENTS