Swapna Suresh's autobiography book release
കൊച്ചി: എം.ശിവശങ്കറിനു പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും ആത്മകഥ പുറത്തിറക്കുന്നു. സ്വപ്ന സുരേഷിന്റെ സ്വര്‍ണ്ണക്കടത്ത് കേസിനെക്കുറിച്ചു പറയുന്ന പുസ്തകം `ചതിയുടെ പത്മവ്യൂഹം' ഉടന്‍ പുറത്തിറങ്ങും. തൃശൂര്‍ കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം ഈ മാസം 12 ന് പുറത്തിറങ്ങുമെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ചെന്നൈയില്‍ വച്ച് തന്നെ വിവാഹം കഴിച്ചിരുന്നതായും പിണറായി സര്‍ക്കാരിന് തുടര്‍ഭരണം കിട്ടുന്നതിനുവേണ്ടിയാണ് സ്വര്ക്കടത്തുകേസില് ബന്ധമില്ലെന്ന തരത്തിലുള്ള ശബ്ദസന്ദേശം പിടിയിലാകുന്നതിനു മുന്‍പ് പുറത്തുവിട്ടതെന്നും പുസ്തകത്തില്‍ പറയുന്നു.
വീണ വിജയന്, കെ.ടി ജലീല്‍, നളിനി നെറ്റോ, സി.എം രവീന്ദ്രന് തുടങ്ങിയവര്‍ക്കെതിരെയും പുസ്തകത്തില്‍ ആരോപണമുന്നയിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ വിവരങ്ങള്‍ക്കു പുറമെ അധികാര ദുര്വിനിയോഗത്തെത്തുറിച്ചും ഇതില്‍ വിവരിക്കുന്നുണ്ട്.
മുന്‍ മന്ത്രിയും കോണ്‍സുലേറ്റിലെ സ്ഥിരം സന്ദര്‍ശകനുമായ ഒരു പ്രമുഖ വ്യക്തി തന്നോട് ലൈംഗിക താത്പര്യത്തോടെ സ്ഥിരം വാട്സാപ്പ് ചാറ്റ് ചെയ്തിരുന്നതായും അതിന്റെ രേഖകളെല്ലാം തന്റെ കൈവശമുള്ളതായും അവര്‍ പുസ്തകത്തില്‍ വിവരിക്കുന്നു.
Keywords: Swapna Suresh, Autobiography, Release
COMMENTS