Suresh Gopi in Kerala B.J.P
തിരുവനന്തപുരം: മുന്‍ എം.പിയും നടനുമായ സുരേഷ് ഗോപിയെ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നു. നിലവിലെ സാധാരണ നടപടിക്രമങ്ങള്‍ മറികടന്നാണ് പാര്‍ട്ടിയുടെ തീരുമാനം.
സുരേഷ് ഗോപിയെ പാര്‍ട്ടിയുടെ കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി കേരളത്തില്‍ വേരുപിടിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. നേരത്തെ പല പ്രാവശ്യം കേന്ദനേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചപ്പോഴും സുരേഷ് ഗോപി നിരസിച്ചിരുന്നു. എന്നാലിപ്പോള്‍ സംസ്ഥാന നേതാക്കള്‍ കേന്ദ്രത്തിനോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.
Keywords: Suresh Gopi, Kerala BJP, Central
COMMENTS