Rajbhavan about CM's foreign trip
തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക് പോയ വിവരം മുന്‍കൂട്ടി രേഖാമൂലം അറിയിക്കാത്തതില്‍ രാജ്ഭവന് അതൃപ്തി. കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഗവര്‍ണറോട് വിദേശയാത്രയെക്കുറിച്ച് പറയുന്നത്.
ഭരണഘടനാപരമായ രീതിയിലുള്ള ഒരു അറിയിക്കലും ഈ വിഷയത്തിലുണ്ടായില്ല എന്നതാണ് രാജ്ഭവന്റെ അതൃപ്തിക്ക് കാരണം. നേരത്തെ പല പ്രാവശ്യവും മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോള്‍ ഗവര്‍ണറെ രാജ്ഭവനിലെത്തി കാണാറുണ്ടായിരുന്നു.
അതു തന്നെയായിരുന്നു കീഴ്വഴക്കം. അടുത്ത കാലത്തായി ഗവര്‍ണറുമായുണ്ടായ അസ്വാരസ്യം കാരണമാകാം ഈ നടപടിയെന്നാണ് വിലയിരുത്തല്‍.
Keywords: Rajbhavan, Pinarayi Vijayan, Foreign trip
COMMENTS