M.Sivashankar's petition against government
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. സര്‍ക്കാരിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനാണ് ശിവശങ്കര്‍ പരാതി നല്‍കിയിരിക്കുന്നത്.
2020 ജൂലായ് 17 മുതലാണ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ 2020 ജൂലായ് 7 മുതല്‍ താന്‍ ഒരു വര്‍ഷത്തെ അവധിക്ക് അപേക്ഷിച്ചിരുന്നതാണെന്നും ഇത് റദ്ദാക്കിയാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്നുമാണ് ശിവശങ്കറുടെ വിശദീകരണം. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിരപരാധിയായ തന്നെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നെന്ന് ശിവശങ്കര്‍ വിശദീകരിക്കുന്നു.
Keywords: M.Sivashankar, petition, Government
COMMENTS