Mallikarjun Kharge takes congress president chage
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചുമതലയേറ്റു. ഇന്നു രാവിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റത്. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഖര്‍ഗെ ചുമതലയേറ്റത്.
തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി തിരഞ്ഞെടുപ്പ് വിജയത്തിന്റെ സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന് ചടങ്ങില്‍ വച്ചു നല്കി. മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രയങ്ക ഗാന്ധി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
24 വര്‍ഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തു നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. തുടര്‍ന്ന് ഖര്‍ഗെയുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം യോഗം ചേരും.
Keywords: Mallikarjun Kharge, Congress president, Charge, Today
COMMENTS