Dr. J.V Vilanilam passed away
തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ.വി വിളനിലം (87) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ.വിളനിലം 1992 - 1996 കാലഘട്ടത്തിലാണ് വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ചത്.
വിവാദത്തിലും അദ്ദേഹം പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് ബിരുദം വ്യാജമാണെന്നാരോപിച്ച് എസ്.എഫ്.ഐ ദീര്‍ഘനാള്‍ സമരം നടത്തിയിരുന്നു.
അമേരിക്കയിലെ ടെമ്പിള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ഡി ലിറ്റ് ബിരുദം നേടിയ ഡോ.വിളനിലം ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
Keywords: Dr. J.V Vilanilam, Kerala University, Passed away
COMMENTS