Bus accident in Nasik
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു, 21 പേര്‍ക്ക് പരിക്കേറ്റു. മുംബൈയില്‍ നിന്ന് യാത്രക്കാരുമായി പുറപ്പെട്ട ബസ് പുലര്‍ച്ചെ ഔറംഗബാദ് റോഡില്‍ വച്ച് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ നാസിക്കിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം അനുവദിച്ചു. പരിക്കേറ്റവരുടെ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും.
Keywords: Bus accident, Nasik, Truck, Fire

COMMENTS