Kozhokode hilite mall issue
കോഴിക്കോട്: ഷോപ്പിങ് മാളില്‍ സിനിമയുടെ പ്രമോഷനെത്തിയ യുവനടിമാര്ക്കെതിരെയുള്ള ലൈംഗികാക്രമണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. നിര്‍മ്മാതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനു മുന്നോടിയായി മാളിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.
കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമയുടെ പ്രമോഷന് കഴിഞ്ഞ് മടങ്ങുന്ന യുവ നടിമാര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. പരിപാടി കാണാനായി വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.
ആക്രമിച്ചവരില്‍ ഒരാളെ ഒരു യുവനടി അടിക്കുകയും ചെയ്തിരുന്നു. നടി തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. സംഭവത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
Keywords: Hilite mall, Case, Police, Cinema promotion
COMMENTS