Director Asok Kumar passes away
കൊച്ചി: സംവിധായകനും ഐ.ടി വ്യവസായ സംരംഭകനുമായ അശോക് കുമാര്‍ (അശോകന്‍ -60) അന്തരിച്ചു. കഴിഞ്ഞ ദിവസം കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
തിരുവനന്തപുരം വര്‍ക്കല സ്വദേശിയാണ്. വളരെനാളുകളായി സിംഗപ്പൂരിലായിരുന്നു താമസം.
വര്‍ണ്ണം, ആചാര്യന്‍ തുടങ്ങിയ സിനികളുടെ സംവിധായകനാണ്. സംവിധായകന്‍ താഹയുമായി ചേര്‍ന്ന് സാന്ദ്രം, മൂക്കില്ലാരാജ്യത്ത് തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.
നിരവധി സിനിമകളുടെ സഹസംവിധായകനായിരുന്നു. അദ്ദേഹം സംവിധാനം കാണാപ്പുറങ്ങള്‍ എന്ന ടെലിഫിലിമിന് സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.
Keywords: Director Asok Kumar, Kochi, IT, Passes away
COMMENTS