കൊച്ചി : പ്രമുഖ എഴുത്തുകാരന് നാരായന് (82) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ എറണാകുളത്തെ ആശുപത്രിയില്‍ വച്ചാാണ് അന്ത്യം. ആദിവാ...
കൊച്ചി : പ്രമുഖ എഴുത്തുകാരന് നാരായന് (82) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ എറണാകുളത്തെ ആശുപത്രിയില്‍ വച്ചാാണ് അന്ത്യം.
ആദിവാസി സമൂഹത്തിന്റെ ജീവിതത്തിനു നേരേ പിടിച്ച കണ്ണാടിയായ കൊച്ചരേത്തി എന്ന നോവലിലൂടെയാണ് നാരായന് വായനക്കാരുടെ മനസ്സില്‍ ഇടം നേടിയത്. ഈ നോവലിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയിട്ടുണ്ട്.
മലയരയ സമുദായത്തിന്റെ ജീവിതത്തെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ നോവലാണ് കൊച്ചരേത്തി.
ചെങ്ങാറും കുട്ടാളും, ഊരാളിക്കുടി, വന്നല, ഈ വഴിയില്‍ ആളേറെയില്ല, ആരാണു തോല്‍ക്കുന്നവര്‍ എന്നീ നോവലുകളും പെലമറുതയെന്ന കഥയും നിസ്സഹായന്റെ നിലവിളിയെന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അബുദാബി ശക്തി അവാര്‍ഡ്(1999), തോപ്പില്‍ രവി അവാര്‍ഡ്(1999) എന്നിവയും നേടിയിട്ടുണ്ട്. പോസ്റ്റല്‍ വകുപ്പില്‍ ജീവനക്കാരനായിരുന്നു.
Summary: Prominent writer Narayan (82) passed away. He died in the Ernakulam hospital while undergoing treatment for Covid-19. Narayan gained a place in the minds of readers through his novel Kocharethi, which is a mirror of the life of the tribal community. This novel has received the Kerala Sahitya Academi Award.
COMMENTS