UP school Teacher jailed for 79 years in POCSO case The POCSO fast-track court awarded severe punishment to PE Govindan Namboothiri, native of Kannur
കണ്ണൂര്‍: അഞ്ച് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന്‍ പരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി ഇ ഗോവിന്ദന്‍ നമ്പൂതിരിയെ 79 വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. ഇതിനു പുറമേ, 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തളിപ്പറമ്പ് പോക്സോ കോടതി വിധിച്ചു.
2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെയാണ് പീഡനം നടന്നതെന്നാണ് കേസ്. അഞ്ചാം ക്‌ളാസ് മുറിയില്‍വച്ച് വിദ്യാര്‍ത്ഥിനികളെ ഇദ്ദേഹം പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തെക്കുറിച്ച് അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരുന്നതിന് സ്‌കൂളിലെ പ്രധാനാദ്ധ്യാപികയേയും ഹെല്‍പ്പ് ഡെസ്‌കിന്റെ ചുമതലയുള്ള അദ്ധ്യാപികയേയും പ്രതിചേര്‍ത്തിരുന്നുവെങ്കിലും ഇവരെ പിന്നീട് വെറുതേവിട്ടു.
തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി പി മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്. പീഡന വിവരം പുറത്തുവന്നതിനു പിന്നാലെ അദ്ധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കിയിരുന്നു.


COMMENTS