Sriram Venkitaraman removed from Alappuzha collector post
ആലപ്പുഴ: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തു നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. വി.ആര് കൃഷ്ണതേജ മൈലവരപ്പാണ് പുതിയ കളക്ടര്‍. ശ്രീറാമിനെ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ജനറല്‍ മാനേജരായി നിയമിച്ചു.
സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്തു നടന്ന അഴിച്ചു പണിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്. ആലപ്പുഴ കളക്ടറായിരുന്ന രേണു രാജിനെ എറണാകുളം കളക്ടറായി നിയമിക്കുകയുമായിരുന്നു.
എന്നാല്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കളക്ടറാക്കിയതില്‍ വന്‍ പ്രതിഷേധം ഉയരുകയായിരുന്നു. പ്രതിപക്ഷവും ഇസ്ലാമിക സംഘടനകളും ശ്രീറാമിനെതിരെ രംഗത്തെത്തി. ഇതേതുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിന്മാറാന് സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
Keywords: Sriram Venkitaraman, Alappuzha, IAS, Government
COMMENTS