Shajahan murder case
പാലക്കാട്: സി.പി.എം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും സഹായിയുമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇവരെ പാലക്കാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തുവരികയാണ്.
കേസില്‍ ആകെ എട്ടു പ്രതികളാണുള്ളത്. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ വാക്കേറ്റം തുടരുകയാണ്.
ബി.ജെ.പി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം വാദിക്കുമ്പോള്‍ ദൃക്‌സാക്ഷികള്‍ പറയുന്നതനുസരിച്ച് സി.പി.എമ്മുകാര്‍ തന്നെയാണ് പിന്നിലെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും വാദിക്കുന്നു.
ഷാജഹാന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്നാണ് എഫ്.ഐ.ആറിലുള്ളത്. അമിതമായി രക്തം വാര്‍ന്നുപോയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.
Keywords: Shajahan murder case, CPM, BJP, Congress
COMMENTS