കൊല്ലം:ശ്രീറാം വെങ്കട്ട രാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ. മാധ്...
കൊല്ലം:ശ്രീറാം വെങ്കട്ട രാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ.
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിൽ പ്രതിയാണ് എന്ന ഒറ്റ കാരണത്താൽ ശ്രീറാം വെങ്കിട്ട രാമനെ ജോലി ചെയ്യാൻ അനുവദിക്കാത്ത നടപടി നീതീകരിക്കാനാവില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പ്രതിയാണ് എന്ന കാരണത്താൽ ദിലീപിനെ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് വിലക്കുന്നതിന് തുല്യമാണ് ശ്രീറാമിനെ ജോലിചെയ്യാൻ അനുവദിക്കാത്തത് എന്നാണ് സുരേന്ദ്രന്റെ നിലപാട് .
ശ്രീറാം കുറ്റക്കാരനാണെങ്കിൽ കോടതി അത് തീരുമാനിച്ച് ശിക്ഷ വിധിക്കും. അതുവരെ അയാളെ ജോലിചെയ്യാൻ അനുവദിക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു.
മത സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സിപിഎമ്മും സിപിഐയും ശ്രീറാമിനെതിരേ തിരിഞ്ഞിരിക്കുന്നത്.
നട്ടെല്ലില്ലാത്ത ഒരാൾ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്തു നിന്നു നീക്കിയതിനെതിരെ നേരത്തെ ഫേസ്ബുക്കിലൂടെയും സുരേന്ദ്രൻ വിമർശനം ഉന്നയിച്ചിരുന്നു.
COMMENTS