Governor about ordinances
ന്യൂഡല്‍ഹി: ഓര്‍ഡിനന്‍സുകള്‍ ഉടനടി ഒപ്പിടില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകായുക്ത നിയമഭേദഗതി ഉള്‍പ്പടെയുള്ള 11 ഓര്‍ഡിനന്‍സുകള്‍ ഒരുമിച്ച് ഒപ്പിടാനായി രാജ്ഭവനില്‍ എത്തിയ സംഭവത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.
ഇത്തരത്തില്‍ ഒരുമിച്ച് ഓര്‍ഡിനന്‍സുകള്‍ വരുമ്പോള്‍ അത് പഠിക്കാന്‍ സമയം വേണമെന്നും കൃത്യമായ വിശദീകരണം വേണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എല്ലാം ഓര്‍ഡിനന്‍സ് വഴിയാണെങ്കില്‍ പിന്നെയെന്തിന് നിയമസഭയെന്നും അദ്ദേഹം ആരാഞ്ഞു. ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്നു തീരും.
Keywords: Governor, ordinances, Sign, Rajbhavan
COMMENTS