Election commission is against Jharkhand CM Hemant Soren
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാനൊരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഗവര്‍ണര്‍ക്ക് കൈമാറി. ഖനി അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി.
ഖനനത്തിന് അനുമതി നല്‍കിയതില്‍ അഴിമതി നടന്നുയെന്ന ബി.ജെ.പിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിചാരണ നടത്തി റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു. ഇതേതുടര്‍ന്ന് ഹേമന്ത് സോറന് ഉടന്‍ രാജി വയ്ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Jharkhand CM Hemant Soren, Election commission
COMMENTS