V.D Satheesan is against minster Saji Cheriyan
തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മന്ത്രിയുടെയും ആര്.എസ്.എസിന്റെയും നിലപാടുകള്‍ ഒന്നുതന്നെയാണെന്നും അതിനാല്‍ മന്ത്രി ഇവിടെ രാജിവച്ചാലും കേന്ദ്രമന്ത്രിയാകാന്‍ സാധിക്കുമെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു.
ആര്.എസ്.എസ് നേതാവ് ഗോള്‍വാക്കറുടെ പുസ്തകത്തില്‍ ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്ത ഭരണഘടനയാണ് ഇന്ത്യയിലുള്ളതെന്ന് കൃത്യമായി പറഞ്ഞിട്ടുള്ള കാര്യം എടുത്തുകാട്ടിയാണ് അദ്ദേഹം മന്ത്രിക്കെതിരെ ആക്ഷേപം ഉന്നയിച്ചത്.
ഇന്നത്തെ സഭയുടെ നടപടിക്രമങ്ങള്‍ റദ്ദു ചെയ്ത സ്പീക്കറുടെ നടപടിക്കെതിരെയും അദ്ദേഹം രംഗത്തെത്തി. പ്രതിപക്ഷത്തിനു മറുപടി നല്കാനാവാതെ ഭരണകക്ഷി ഒളിച്ചോടുകയാണെന്നും മനപ്പൂര്‍വം സഭയില്‍ ബഹളമുണ്ടാക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി സജി ചെറിയാന്റെ രാജിയില്‍ കുറഞ്ഞ് മറ്റൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
Keywords: V.D Satheesan, Saji Cheriyan, RSS, Niyamasabha
COMMENTS