V.D Satheesan about Saji Cheriyan issue
തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത് ത്യാഗമല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ രാജി നിയമപരമായ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴും തെറ്റുപറ്റിയെന്ന് അദ്ദേഹം പറയുന്നില്ലെന്നും മാധ്യമങ്ങള്‍ തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നാണ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനവും ഉപേക്ഷിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും ഈ വിഷയത്തില്‍ മൗനമാണെന്നും അതിനാല്‍ അദ്ദേഹത്തിനും ആര്‍.എസ്.എസ് നയമാണെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
Keywords: V.D Satheesan, Saji Cheriyan, Quit, RSS
COMMENTS