ശിവസേനയ്ക്കുള്ള പണി തുടരുന്നു, എംപി സഞ്ജയ് റാവത്ത് ഇഡി കസ്റ്റഡിയില്‍, ഭൂമി തട്ടിപ്പു കേസില്‍ വീട്ടിലെ റെയ്ഡിനു പിന്നാലെ കസ്റ്റഡിയിലെടുത്തു

Shiv Sena MP Sanjay Rawat, accused in the land scam case, has been taken into custody by the Enforcement Directorate


ന്യൂസ് ഡെസ്‌ക്

മുംബയ് : ഭൂമി തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ ശിവസേനാ എംപി സഞ്ജയ് റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനു പി്ന്നാലെയായാണ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിന് രണ്ട് തവണ സമന്‍സ് അയച്ചെങ്കിലും റാവത്ത് ഹാജരായിരുന്നില്ല. രാവിലെ ഏഴു മണിക്കാണ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരോടൊപ്പം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഭാണ്ടൂപ്പിലെ റാവത്തിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്.

മുംബയിലെ ഒരു അധിവാസ കേന്ദ്രത്തിന്റെ പുനര്‍വികസനവുമായി ബന്ധപ്പെട്ട് റാവത്തിനെ ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത്.

ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ പകപോക്കല്‍ മൂലമാണ് തന്നെ ലക്ഷ്യമിടുന്നതെന്നും റാവത്ത് ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ശിവസേനാ ക്യാമ്പിലാണ് റാവത്ത്.

എനിക്കെതിരെ വ്യാജ തെളിവുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് എനിക്കും ശിവസേനയ്ക്കും എതിരായ ഗൂഢാലോചനയാണ്. ഞാന്‍ വഴങ്ങില്ല, അദ്ദേഹം പറഞ്ഞു.

നിരപരാധിയാണെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ എന്തിനാണ് ഭയപ്പെടുന്നതെന്ന് ബിജെപി എംഎല്‍എ രാം കദം ചോദിച്ചു.  വാര്‍ത്താസമ്മേളനം നടത്താന്‍ അദ്ദേഹത്തിന് സമയമുണ്ട്. അന്വേഷണ ഏജന്‍സിയുടെ ഓഫീസില്‍ ചോദ്യം ചെയ്യലിനെത്താന്‍ സമയമില്ലെന്ന് രാം കദം ആരോപിച്ചു.

ഇതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ബി.ജെ.പിക്കുമെതിരെ മുദ്രാവാക്യം മുഴക്കി നിരവധി സേന പ്രവര്‍ത്തകര്‍ റാവത്തിന്റെ വീടിന് പുറത്ത് തടിച്ചുകൂടി.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം ജൂലായ് ഒന്നിന് രാജ്യസഭാ എംപിയെ 10 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

ഏപ്രിലില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റാവത്തിന്റെ ഭാര്യ വര്‍ഷാ റാവത്തിന്റെയും രണ്ട് കൂട്ടാളികളുടെയും 11.15 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. വര്‍ഷാ റാവത്തിന്റെ കൈവശമുള്ള ദാദറിലെ ഒരു ഫ് ളാറ്റും സഞ്ജയ് റാവത്തിന്റെ 'അടുത്ത കൂട്ടാളി'യായ സുജിത് പട്കറിന്റെ ഭാര്യ സ്വപ്ന പട്കറും വര്‍ഷയും ചേര്‍ന്ന് വാങ്ങിയ അലിബാഗിലെ കിഹിം ബീച്ചിലെ എട്ട് പ്ലോട്ടുകളും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു.

റാവത്തിന്റെ അടുത്ത കൂട്ടാളികളായ പ്രവീണ്‍ റാവത്ത്, സുജിത് പട്കര്‍ എന്നിവരുമായുള്ള 'ബിസിനസിനെയും മറ്റ് ബന്ധങ്ങളെയും' കുറിച്ചും ഭാര്യ ഉള്‍പ്പെട്ട വസ്തു ഇടപാടുകളെ കുറിച്ചും അറിയാന്‍ കൂടിയാണ് റാവത്തിനെ ചോദ്യം ചെയ്യുന്നത്.

ഗോരേഗാവിലെ ഒരു അധിവാസ കേന്ദ്രത്തിന്റെ പുനര്‍വികസനവുമായി ബന്ധപ്പെട്ട് 1,034 കോടി രൂപയുടെ ഭൂമി കുംഭകോണത്തിലെ അന്വേഷണത്തില്‍  പ്രവീണ്‍ റാവത്ത് അറസ്റ്റിലായിരുന്നു. ഇയാള്‍ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.

Summary: Shiv Sena MP Sanjay Rawat, accused in the land scam case, has been taken into custody by the Enforcement Directorate. He was taken into custody after a raid at his house. Rawat was not present despite being summoned twice for questioning. At seven o'clock in the morning, the enforcement officials along with Central Industrial Security Force officials reached Rawat's house in Bhandup and started the search.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ശിവസേനയ്ക്കുള്ള പണി തുടരുന്നു, എംപി സഞ്ജയ് റാവത്ത് ഇഡി കസ്റ്റഡിയില്‍, ഭൂമി തട്ടിപ്പു കേസില്‍ വീട്ടിലെ റെയ്ഡിനു പിന്നാലെ കസ്റ്റഡിയിലെടുത്തു
ശിവസേനയ്ക്കുള്ള പണി തുടരുന്നു, എംപി സഞ്ജയ് റാവത്ത് ഇഡി കസ്റ്റഡിയില്‍, ഭൂമി തട്ടിപ്പു കേസില്‍ വീട്ടിലെ റെയ്ഡിനു പിന്നാലെ കസ്റ്റഡിയിലെടുത്തു
Shiv Sena MP Sanjay Rawat, accused in the land scam case, has been taken into custody by the Enforcement Directorate
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhF9EClm2J0ZF8N4dUkfGp_8syeQqxbD13TKhAsMSNsgV2rQFFoMj2_23csM5JOC5tIAKPsmdDFPAbPA043AM-PgZULjGI8q7IQ5Eb6LJpBAUMpBKeivkuw3c-oGCxVldYdsf_VB6BpzPOrB-gEwxJ9At3S8ihwcQfhIZrkCOxizSe3Ni5-JYrMEPa6Rw/s320/sanjay%20Raut%20arrested.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhF9EClm2J0ZF8N4dUkfGp_8syeQqxbD13TKhAsMSNsgV2rQFFoMj2_23csM5JOC5tIAKPsmdDFPAbPA043AM-PgZULjGI8q7IQ5Eb6LJpBAUMpBKeivkuw3c-oGCxVldYdsf_VB6BpzPOrB-gEwxJ9At3S8ihwcQfhIZrkCOxizSe3Ni5-JYrMEPa6Rw/s72-c/sanjay%20Raut%20arrested.jpg
www.vyganews.com
https://www.vyganews.com/2022/07/shiv-sena-mp-sanjay-rawat-taken-into.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/07/shiv-sena-mp-sanjay-rawat-taken-into.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy