Actor Lal expresses regret about Rummy advertisement acting
കൊച്ചി: ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയച്ചതില്‍ ഖേദം പ്രകടിപ്പിച്ച് നടന് ലാല്‍. കഴിഞ്ഞ ദിവസം എം.എല്‍.എയും നടനുമായ ഗണേശ് കുമാര്‍ റമ്മി പരസ്യത്തില്‍ അഭിനയിക്കുന്ന വിജയ് യേശുദാസിനും റിമി ടോമിക്കുമെതിരെ നിയമസഭയില്‍ സംസാരിച്ചതിനു പിന്നാലെയാണ് നേരത്തെ ഈ പരസ്യത്തില്‍ അഭിനയിച്ചിരുന്ന ലാല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
കോവിഡ് സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ ചെയ്തതാണെന്നും അത് ഇത്തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ആത്മഹത്യയിലേക്ക് നയിക്കുമെന്നും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Ketwords: Rummy advertisement, Actor Lal, Regret, Ganesh Kumar M.L.A
COMMENTS