കോട്ടയത്തും ഇടുക്കിയിലും ഉരുള്‍ പൊട്ടല്‍, മണിക്കൂറുകളായി പേമാരി, ആശങ്കയുടെ മുള്‍മുനയില്‍ മദ്ധ്യകേരളം

Heavy rains and landslides continue in isolated places in Kerala. Two people died in heavy rains in Malappuram district and Kollam district


സ്വന്തം ലേഖകന്‍

കോട്ടയം : കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയും ഉരുള്‍പൊട്ടലും മലയിടിച്ചിലും തുടരുന്നു.

മലപ്പുറം ജില്ലയിലും കൊല്ലം ജില്ലയിലും കനത്ത മഴയില്‍  രണ്ടുപേര്‍ മരിച്ചു. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും വ്യാപക മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളില്‍ മണിക്കൂറുകളായി കനത്ത മഴ പെയ്യുകയാണ്. വാകക്കാട് രണ്ടാറ്റുമുന്നിയില്‍ പാലം വെള്ളത്തിനടിയിലായി. 

മൂന്നിലവ് വില്ലേജില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ ആള്‍നാശമില്ല. മൂന്നിലവ് ടൗണില്‍ ഉച്ചയോടെ കയറിയ വെള്ളം ഇറങ്ങിയെങ്കിലും രാത്രിയോടെ വീണ്ടും വെള്ളം കയറി.

കനത്ത മഴയും ഉരുള്‍ പൊട്ടലുമുണ്ടായതോടെ കോട്ടയം ഇലവീഴാപൂഞ്ചിറയില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങികിടക്കുന്നു. മേച്ചാല്‍ പള്ളിയിലാണ് സഞ്ചാരികള്‍ അഭയം പ്രാപിച്ചിരിക്കുന്നത്. പൊലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്. വഴിയില്‍ കല്ലും മണ്ണും അടിഞ്ഞത് യാത്രക്ക് തടസ്സമായി.

ശക്തമായ മഴ തുടരുന്നതിനാല്‍ തീക്കോയി വാഗമണ്‍ റോഡില്‍ ഗതാഗതം തടഞ്ഞു. തീക്കോയില്‍ നിന്നു മുകളിലേക്ക് വാഹനം കടത്തിവിടുന്നില്ല. വഴിക്കടവ് ചെക്ക് പോസ്റ്റും അടച്ചു. 

ഇടുക്കിയില്‍ മൂലമറ്റത്ത് കണ്ണിക്കല്‍ മലയില്‍ ഉരുള്‍ പൊട്ടി. ഇവിടെ വലകെട്ടി ഭാഗത്തും ഉരുള്‍ പൊട്ടിയിട്ടുണ്ട്. ഉരുള്‍ പൊട്ടിയ സ്ഥലത്ത് ആര്‍ക്കും പോകാനായിട്ടില്ല. വെള്ളവും പാറയും മറ്റും താഴേക്ക് കുതിച്ചെത്തിയതോടെയാണ് ഉരുള്‍ പൊട്ടിയ വിവരം പുറത്തറിഞ്ഞത്.

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍

0481 2565400, 2566300, 9446562236, 9188610017.

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

മീനച്ചില്‍ - 04822 212325, 

ചങ്ങനാശേരി - 0481 2420037, 

കോട്ടയം - 0481 2568007, 2565007, 

കാഞ്ഞിരപ്പള്ളി - 04828 202331,

വൈക്കം - 04829 231331.

മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ കരിനിലത്ത് തോട് കര കവിഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ വിതുര മേഖലയില്‍ കനത്ത മഴ തുടരുന്നു. ഇവിടെ മക്കിയാര്‍ കരകവിഞ്ഞൊഴുകുന്നു. നെയ്യാര്‍ ഡാമില്‍ നാലു ഷട്ടറുകള്‍ തുറന്നു. ജില്ലയില്‍ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.

Summary: Heavy rains and landslides continue in isolated places in Kerala. Two people died in heavy rains in Malappuram district and Kollam district. Widespread landslides are reported in many places in the state.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10976,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: കോട്ടയത്തും ഇടുക്കിയിലും ഉരുള്‍ പൊട്ടല്‍, മണിക്കൂറുകളായി പേമാരി, ആശങ്കയുടെ മുള്‍മുനയില്‍ മദ്ധ്യകേരളം
കോട്ടയത്തും ഇടുക്കിയിലും ഉരുള്‍ പൊട്ടല്‍, മണിക്കൂറുകളായി പേമാരി, ആശങ്കയുടെ മുള്‍മുനയില്‍ മദ്ധ്യകേരളം
Heavy rains and landslides continue in isolated places in Kerala. Two people died in heavy rains in Malappuram district and Kollam district
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQLUxVaw3cgExV425u31pk0a0jT1paOeRJty2ThPIfVoSItKZgDmLmliIGrdKyiKEo9O7eN2nu636z2ox5K_YBI1a-Hk8q86KM0pZxgfI82U1cA4I736z-JJk3tHInwdT0TkxxSqBmquFPaeWTsA_oB27UQC3lPmKAW36uFAAwkr-lWSr-Ijx9NudFdg/s320/landslide%20kerala.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQLUxVaw3cgExV425u31pk0a0jT1paOeRJty2ThPIfVoSItKZgDmLmliIGrdKyiKEo9O7eN2nu636z2ox5K_YBI1a-Hk8q86KM0pZxgfI82U1cA4I736z-JJk3tHInwdT0TkxxSqBmquFPaeWTsA_oB27UQC3lPmKAW36uFAAwkr-lWSr-Ijx9NudFdg/s72-c/landslide%20kerala.jpg
www.vyganews.com
https://www.vyganews.com/2022/07/heavy-rains-and-landslides-continue-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/07/heavy-rains-and-landslides-continue-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy