A case has been filed against actor Baburaj and his wife Vani Viswanath for allegedly embezzling Rs 3.14 crores bought for the production of a movie
പാലക്കാട് : സിനിമാ നിര്‍മാണത്തിനു വാങ്ങിയ 3.14 കോടി രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് നടന് ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരേ കേസ്.
തിരുവില്വാമല സ്വദേശി മുഹമ്മദ് റായാസാണ് പരാതിക്കാരന്. പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
2018ല്‍ പുറത്തിറങ്ങിയ കൂദാശ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ തുക കൈപ്പറ്റിയതെന്നാണ് പരാതിയില്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്ത ശേഷം ലാഭവിഹിതവും ചേര്‍ത്തു തിരിച്ചുകൊടുക്കാമെന്നായിരുന്നു കരാര്‍.
എന്നാല്‍, തീയറ്ററില്‍ വന്‍ പരാജയമായി മാറിയ ചിത്രത്തിനു ശേഷം ഒരു രൂപയും തിരിച്ചുകൊടുത്തിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
2017 കാലത്താണ് പണം കൈമാറിയത്. പല ഘട്ടങ്ങളിലായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈപ്പറ്റിയത്.
റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ട് ഒറ്റപ്പാലം പൊലീസിനു തുടര്‍ നടപടികള്‍ക്കായി കൈമാറുകയായിരുന്നു.
വഞ്ചനാ കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. പരാതിയെക്കുറിച്ച് ബാബുരാജോ വാണി വിശ്വനാഥോ പ്രതികരിച്ചിട്ടില്ല.
ദിനു തോമസ് സംവിധാനം ചെയ്ത കൂദാശയില്‍ ബാബുരാജായിരുന്നു പ്രധാന വേഷം കൈകാര്യം ചെയ്തത്. ജോയ് മാത്യു, സായ് കുമാര്‍, ദേവന്, കൃതികാ പ്രദീപ്, സ്വാസിക തുടങ്ങിയവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍.
COMMENTS