Actor Sreejith Ravi arrested in pocso case
തൃശൂര്‍: നടന് ശ്രീജിത്ത് രവി പോക്സോ കേസില്‍ അറസ്റ്റില്‍. രണ്ടു ദിവസം മുന്‍പ് തൃശൂര്‍ എസ്.എന്‍ പാര്‍ക്കില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിനാണ് ഇന്നു രാവിലെ തൃശൂര്‍ വെസ്റ്റ് പൊലീസ് നടനെ അറസ്റ്റ് ചെയ്തത്.
കുട്ടികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പൊലീസ് തിരിച്ചറിഞ്ഞത്. ആളെ പരിചയമുണ്ടെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു.
ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. തന്റേത് അസുഖമാണെന്നും മരുന്ന് കഴിക്കാത്തതുകൊണ്ടുണ്ടായതാണെന്നും ഇയാള്‍ ഏറ്റുപറഞ്ഞതായാണ് സൂചന. മുന്‍പും ഇയാള്‍ക്കെതിരെ സമാനമായ കേസെടുത്തിട്ടുണ്ട്.
Keywords: Sreejih Ravi, Arrest, Pocso case, Police
COMMENTS