മേഘവിസ്‌ഫോടനം: അമര്‍നാഥില്‍ 15 തീര്‍ത്ഥാടകര്‍ മരിച്ചു, 40 പേരെ കാണാനില്ല, തിരക്കിട്ട രക്ഷാപ്രവര്‍ത്തനം

13 killed in cloudburst near holy Amarnath cave in Jammu and Kashmir. More than 40 people are missing. Amarnath pilgrimage has been suspended


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വിശുദ്ധമായ അമര്‍നാഥ് ഗുഹയ്ക്ക് സമീപം മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പ്രളയജലത്തില്‍ പെട്ട് 15 തീര്‍ത്ഥാടകര്‍ മരിച്ചു. 40 ല്‍പരം പേരെ കാണാതായി. മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടനം താത്കാലികമായി നിറുത്തിവച്ചു.

കാണാതായവര്‍ക്കു വേണ്ടി സൈന്യവും അതിര്‍ത്തി രക്ഷാസേനയും ദ്രുത കര്‍മ സേനകളും വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

വൈകുന്നേരം അഞ്ചരയോടെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. യാത്ര വഴിയിലെ താമസ ടെന്റുകളും സാമൂഹിക അടുക്കളകളും പ്രളയ ജലത്തില്‍ തകര്‍ന്നു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പുതിയ ടെന്റുകള്‍ നിര്‍മ്മിച്ചു വരികയാണെന്നും വൈകാതെ അമ ര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിക്കാന്‍ കഴിയുമെന്നും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് വക്താവ് പറഞ്ഞു.

കനത്ത മഴയ്ക്കു പിന്നാലെ ഗുഹയുടെ മുകള്‍ ഭാഗത്തുനിന്നാണ് ജലം കുത്തിയൊലിച്ച് താഴേക്ക് എത്തിയത്.


ദുരന്തത്തില്‍ പരിക്കേറ്റവരെ ഹെലികോപ്റ്ററുകളില്‍ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദ്രുത കര്‍മ്മ സേനയും തിരക്കിട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ദുരന്തം നടന്ന പ്രദേശത്ത് രാത്രി എട്ടര മണിവരെ  സൂര്യപ്രകാശം ലഭിക്കുമെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സമയം ലഭിച്ചു. രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കോവിഡ് നിമിത്തം രണ്ടുവര്‍ഷമായി നിറുത്തിവച്ചിരുന്ന അമര്‍നാഥ യാത്ര ജൂണ്‍ 30നാണ് പുനരാരംഭിച്ചത്.  ഇതുവരെ 72000 തീര്‍ത്ഥാടകര്‍ അമര്‍നാഥ് തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങിയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

ഏറ്റവും ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്നും തീര്‍ത്ഥാടകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും അമര്‍നാഥ് ദേവസ്വം ബോര്‍ഡ് സി ഇ ഒ നിതീഷ്വര്‍ കുമാര്‍ പറഞ്ഞു. കരസേനയുടെ ആറ് രക്ഷാ സംഘങ്ങള്‍ രംഗത്തുണ്ട്. 

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടുക്കവും ദുഃഖവും രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. 

Summary: 13 killed in cloudburst near holy Amarnath cave in Jammu and Kashmir. More than 40 people are missing. Amarnath pilgrimage has been temporarily suspended due to bad weather. Army, Border Security Force and Rapid Action Forces have launched a massive search for the missing.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മേഘവിസ്‌ഫോടനം: അമര്‍നാഥില്‍ 15 തീര്‍ത്ഥാടകര്‍ മരിച്ചു, 40 പേരെ കാണാനില്ല, തിരക്കിട്ട രക്ഷാപ്രവര്‍ത്തനം
മേഘവിസ്‌ഫോടനം: അമര്‍നാഥില്‍ 15 തീര്‍ത്ഥാടകര്‍ മരിച്ചു, 40 പേരെ കാണാനില്ല, തിരക്കിട്ട രക്ഷാപ്രവര്‍ത്തനം
13 killed in cloudburst near holy Amarnath cave in Jammu and Kashmir. More than 40 people are missing. Amarnath pilgrimage has been suspended
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4Wvt2xD3q7eGw02qj2oLzSZgkjiYuV8jKcG12Bqhjo5HvO20gV7U0VUkX0Exgw3moXMeSLsFHIlCtPVtsBSh3DVdgKM7g0fpIf02V3sUwNk774ywUkEgibJTTPBYx2A2GaJHXpv2lrfWlGNo_a_2XTmh1cw5-jMXK-g6nZEhtTMSh524ZPrc98aojFw/s320/amarnath%20cloudburst2.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4Wvt2xD3q7eGw02qj2oLzSZgkjiYuV8jKcG12Bqhjo5HvO20gV7U0VUkX0Exgw3moXMeSLsFHIlCtPVtsBSh3DVdgKM7g0fpIf02V3sUwNk774ywUkEgibJTTPBYx2A2GaJHXpv2lrfWlGNo_a_2XTmh1cw5-jMXK-g6nZEhtTMSh524ZPrc98aojFw/s72-c/amarnath%20cloudburst2.jpg
www.vyganews.com
https://www.vyganews.com/2022/07/14-killed-in-cloudburst-near-holy.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/07/14-killed-in-cloudburst-near-holy.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy