ഉദ്ധവ് ഔദ്യോഗിക വസതിയൊഴിഞ്ഞു, ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ പവാറിന്റെ ഉപദേശം, മുഖ്യമന്ത്രിക്കുപ്പായം തുന്നി ഫഡ്‌നവിസും

Maharashtra Chief Minister Uddhav Thackeray has vacated his official residence in the evening following a spate of protests. Indications are that the


ന്യൂസ് ഡെസ്‌ക്

മുംബയ്: വിമത നീക്കങ്ങള്‍ ശക്തമായതിനു പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വൈകുന്നേരത്തോടെ ഔദ്യോഗിക വസതി ഒഴിഞ്ഞു. രാജിവച്ചൊഴിയുന്നതിന്റെ മുന്നൊരുക്കമാണ് വീടുമാറ്റമെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'വര്‍ഷ'യില്‍ നിന്ന് കുടുംബവീടായ 'മാതോശ്രീ'യിലേക്കാണ് ഉദ്ധവ് പോകുന്നത്.

ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതരെ ഉന്നമിട്ടു നടത്തിയ വികാരഭരിതമായ വീഡിയോ ലൈവിനു പിന്നാലെയാണ് വീടൊഴിയുന്നത്. ഉദ്ധവ് കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിലുമാണ്. 

ഇന്ന് രാവിലെയാണ് ഫേസ്ബുക്ക് ലൈവിലൂടെ തന്റെ സര്‍ക്കാരിനെ വിഴുങ്ങിയ രാഷ്ട്രീയ പ്രതിസന്ധിയോടുള്ള തന്റെ ആദ്യ പൊതു പ്രതികരണം ഉദ്ധവ് നടത്തിയത്. ''എന്റെ സ്വന്തം ആളുകള്‍ക്ക് എന്നെ മുഖ്യമന്ത്രിയാക്കാന്‍ താത്പര്യമില്ലെങ്കില്‍, അവന്‍ എന്നോടു നേരിട്ടു പറഞ്ഞാല്‍ ഞാന്‍ രാജിവച്ചൊഴിയാം. 

എന്നാല്‍ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് എനിക്ക് നിങ്ങള്‍ ഉറപ്പുനല്‍കണം, ഉദ്ധവ് പറഞ്ഞു.


ഇതേസമയം, ഭരണം കൈയില്‍നിന്നു പോകുന്നത് ഒഴിവാക്കാനായി ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് സഖ്യകക്ഷിയായ എന്‍ സി പി തലവന്‍ ശരദ് പവാര്‍ നിര്‍ദ്ദേശം വച്ചതായി സൂചനയുണ്ട്. ഇക്കാര്യം പിന്നണി  ചര്‍ച്ചകളിലൂടെ വിമതരെ അറിയിച്ചതായാണ് സൂചന.

ഇന്നു രാവിലെ ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്കി തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്നെ ഷിന്‍ഡെ പക്ഷം അവകാശപ്പെട്ടിരുന്നു.

നാലു സ്വതന്ത്രരും 31 വിമത എംഎല്‍എമാരും ഒപ്പിട്ട കത്തില്‍ ഷിന്‍ഡെയെ തങ്ങളുടെ നേതാവായി പ്രഖ്യാപിച്ചിട്ടുണ്ട്. ശിവസേനയുടെ മൂന്ന് എംഎല്‍എമാര്‍ കൂടി ചാര്‍ട്ടേഡ് വിമാനത്തില്‍ ഗുവാഹത്തിയിലെത്തിയിരുന്നു. ഇതോടെയാണ് വിമതരുടെ എണ്ണം 31 ആയത്. ശിവസേനയ്ക്ക് ആകെ 55 എംഎല്‍എമാരാണുള്ളത്. ഫലത്തില്‍ ഉദ്ധവിനെ അനുകൂലിക്കുന്നവര്‍ ന്യൂനപക്ഷമായി.

പ്രത്യയശാസ്ത്രപരമായി എതിര്‍ക്കുന്ന കോണ്‍ഗ്രസും ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍കക്ക് കടുത്ത അതൃപ്തി ഉണ്ടെന്ന് വിമതര്‍ പറയുന്നു.

ഇതേസമയം, സേനയുടെ 17 എംഎല്‍എമാര്‍ മുംബയിലേക്ക് മടങ്ങാന്‍ തയ്യാറാണെന്ന് ഉദ്ധവ് പക്ഷം അവകാശപ്പെട്ടു.

മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും കോവിഡ് പോസിറ്റീവായി കഴിയുകയാണ്. വിമത നേതാവ് ഷിന്‍ഡെയും ഗവര്‍ണറും തമ്മില്‍ നാളെ  ഓണ്‍ലൈന്‍ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

ഷിന്‍ഡെയ്ക്ക് നിയമസഭയില്‍ പാര്‍ട്ടിയെ പിളര്‍ത്താനായെങ്കിലും കൂറുമാറ്റ നിരോധന നിയമം മറികടക്കാന്‍ കുറഞ്ഞത് 37 എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്. യഥാര്‍ത്ഥ സേനയുടെ തലവനാണ് താനെന്ന അവകാശവാദം ഔദ്യോഗികമാക്കാന്‍ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും വേണം.

അതിനിടെ, മഹാരാഷ്ട്ര ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ സാദ്ധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ തുടരുകയാണ്.

106 എംഎല്‍എമാരുള്ള ബിജെപിക്ക് 37 പേരെ കൂടി കിട്ടിയാല്‍ ഭരണം പിടിക്കാനാവും. അതിനാണ് ശിവസേനയെ പിളര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നത്.

Summary: Maharashtra Chief Minister Uddhav Thackeray has vacated his official residence in the evening following a spate of protests. Indications are that the relocation is a preparation for resignation.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ഉദ്ധവ് ഔദ്യോഗിക വസതിയൊഴിഞ്ഞു, ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ പവാറിന്റെ ഉപദേശം, മുഖ്യമന്ത്രിക്കുപ്പായം തുന്നി ഫഡ്‌നവിസും
ഉദ്ധവ് ഔദ്യോഗിക വസതിയൊഴിഞ്ഞു, ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ പവാറിന്റെ ഉപദേശം, മുഖ്യമന്ത്രിക്കുപ്പായം തുന്നി ഫഡ്‌നവിസും
Maharashtra Chief Minister Uddhav Thackeray has vacated his official residence in the evening following a spate of protests. Indications are that the
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpaSzBu_QZ0KzTVWTk2QKbK2Z5oYrYNgj_YChszfzme8eGPicQuQw-odLnW-A8ZzLqNtJP9lO5J4npQDUQGXg7Yaco9BczLiRqrBokzC2RAh9jGJdDXIb6aHkE7xg4heCFwq9wJYlxUYRi4oIgqikvFQwrHKOH6DAs1-RcCOwf9fsc3gRZsEqm5nL-tQ/s320/udhav%20thackarey%20house%20shifting.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpaSzBu_QZ0KzTVWTk2QKbK2Z5oYrYNgj_YChszfzme8eGPicQuQw-odLnW-A8ZzLqNtJP9lO5J4npQDUQGXg7Yaco9BczLiRqrBokzC2RAh9jGJdDXIb6aHkE7xg4heCFwq9wJYlxUYRi4oIgqikvFQwrHKOH6DAs1-RcCOwf9fsc3gRZsEqm5nL-tQ/s72-c/udhav%20thackarey%20house%20shifting.png
www.vyganews.com
https://www.vyganews.com/2022/06/uddhav-thackeray-prepares-to-resig.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/06/uddhav-thackeray-prepares-to-resig.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy