Gold smuggling case
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് കൊടുത്ത രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കാന് അനുമതി. കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
എന്നാല്‍ നേരത്തെ ഈ ആവശ്യമുന്നയിച്ച് ഇ.ഡി കോടതിയെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. എന്നാലിപ്പോള്‍ കേസില്‍ കസ്റ്റംസിന്റെ അന്വേഷണം പൂര്‍ത്തിയായതിനാലാണ് കോടതി നടപടി.
അതേസമയം ഡോളര്‍ കടത്ത് കേസിലെ രഹസ്യ മൊഴി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 22 ലേക്ക് മാറ്റി. സ്വപ്നയുടെ മൊഴിപ്പകര്പ്പിനുവേണ്ടി ക്രൈംബ്രാഞ്ചും സോളാര്‍ വിവാദനായിക സരിത എസ് നായരും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.
Keywords: Court, Swapna Suresh, 164 statement, ED
COMMENTS