Case against actress Sai Pallavi
ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ നടി സായി പല്ലവിക്കെതിരെ കേസ്. പുതിയ ചിത്രം വിരാടപര്‍വത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ നടി നടത്തിയ പ്രസ്താവനയാണ് വിവാദമായത്.
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞു നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്നായിരുന്നു നടി പറഞ്ഞത്.
ഇത് വന്‍ വിവാദമാവുകയും നടിയുടെ സിനിമകള്‍ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരണവും നടക്കുകയാണ്. ഇതേതുടര്‍ന്ന് സായി പല്ലവിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
Keywords: Sai Pallavi, Case, Hyderabad Police
COMMENTS