Minister's cinema meeting today
തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ സ്ത്രീപീഡനം അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സാംസ്കാരിക മന്ത്രി സജി ചെറിയാന് വിളിച്ച യോഗം ഇന്ന്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് യോഗം നടക്കുന്നത്. ചലച്ചിത്ര സംഘടനകളായ അമ്മ, മാക്ട, ഫെഫ്ക, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുടങ്ങി എല്ലാ സംഘടനകളും യോഗത്തില്‍ പങ്കെടുക്കും.
ജസ്റ്റീസ് ഹേമ കമ്മറ്റിയുടെയും അടൂര്‍ ഗോപാലകൃഷ്ണന് കമ്മറ്റിയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടായിരിക്കും ഇന്നത്തെ യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ചലച്ചിത്ര മേഖലയെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Keywords: Saji Cheriyan, Cinema, Meeting
COMMENTS