Director Sanal Kumar Sasidharan under police custody
കൊച്ചി: സംവിധായകന് സനല്‍ കുമാര്‍ ശശിധരന് പൊലീസ് കസ്റ്റഡിയില്‍. നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തും.
സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും തന്നെ പിന്തുടര്ന്ന് ശല്യംചെയ്യുന്നു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള മഞ്ജുവിന്റെ പരാതി. ഭീഷണിപ്പെടുത്തല്‍, ഐ.ടി അക്ട് തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മഞ്ജു വാര്യരുടെ ജീവന് അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നുമൊക്കെ സൂചിപ്പിച്ച് ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു.
മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്. അടുത്തിടെ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം മഞ്ജുവിനെ ചോദ്യംചെയ്തതിനു പിന്നാലെയാണ് ഇയാള്‍ അവര്‍ക്കെതിരെ രംഗത്തെത്തിയത്.
Keywords: Manju Warrier, Sanal Kumar Sasidharan, Police custody
COMMENTS