Case against K.Sudhakaran
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.സുധാകരന് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ നേതാവ് നല്കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസത്തെ തന്റെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നതായി കെ.സുധാകരന് വ്യക്തമാക്കിയിരുന്നു. കെ.സുധാകരനെതിരെ കേസെടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി.
കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ വിവാദ പരാമര്‍ശം നടത്തിയ ആളാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. പരനാറി, കുലംകുത്തി, നികൃഷ്ട ജീവി തുടങ്ങി പല പ്രയോഗങ്ങളും നടത്തിയിട്ടും അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Keywords:K.Sudhakaran, CM, Case, Police, DYFI
COMMENTS