Tamil Nadu teacher fired for trying to convert children in Kanyakumari district. The teacher was fired following a complaint from students.
കന്യാകുമാരി : തമിഴ് നാട്ടില്‍ കന്യാകുമാരി ജില്ലയില്‍ കുട്ടികളെ മതപരിവര്‍ത്തനത്തിനു ശ്രമിച്ച അധ്യാപികയെ പിരിച്ചുവിട്ടു.
വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നാണ് അദ്ധ്യാപികയെ പിരിച്ചുവിട്ടത്. ഇവര്‍ താത്കാലിക അദ്ധ്യാപികയാണോ എന്നു വ്യക്തമായിട്ടില്ല.
തയ്യല്‍ അധ്യാപികക്കെതിരെ ആറാം ക്ലാസുകാരിയാണ് ആദ്യം പരാതി നല്‍കിയത്. അധ്യാപിക ക്ലാസ് മുറിയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മതം മാറാന്‍ പ്രേരിപ്പിച്ചുവെന്നും വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നു. ഇതിനു പിന്നാലെ മറ്റു കുട്ടികളും രക്ഷിതാക്കളും പരാതിയുമായെത്തുകയായിരുന്നു. വൈകാതെ വിഷയം എഡിഎംകെയും ബിജെപിയും ഏറ്റെടുത്തതോടെയാണ് സര്‍ക്കാര്‍ നടപടിക്കു നിര്‍ബന്ധിതമായത്.
അദ്ധ്യാപികയുടെ നടപടിക്കെതിരേ പെണ്‍കുട്ടി പ്രതികരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്കൂളിലെത്തി കുട്ടികളോടു തിരക്കിയോടതെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
അധ്യാപിക ക്ളാസ് മുറിയില്‍ ബൈബിള്‍ വായിപ്പിച്ചു. തങ്ങള്‍ ഭഗവത് ഗീതയാണ് വായിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ഗീത മോശം ഗ്രന്ഥമാണെന്ന്് അധ്യാപിക പറഞ്ഞുവെന്നും കുട്ടികള്‍ പറയുന്നു.
ഉച്ചഭക്ഷണത്തിനു ശേഷം വിവിധ ക്ലാസുകളിലെ കുട്ടികളെ വിളിച്ച് മുട്ടുകാലില്‍ നിര്‍ത്തി പ്രാര്‍ത്ഥിക്കുക പതിവായിരുന്നുവെന്നും കുട്ടികള്‍ പറയുന്നു.
Summary: Tamil Nadu teacher fired for trying to convert children in Kanyakumari district. The teacher was fired following a complaint from students.
COMMENTS