Reshma's suspension
കണ്ണൂര്‍: പിണറായിയില്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിക്ക് വാടകയ്ക്ക് വീടുനല്‍കിയ സംഭവത്തില്‍ അറസ്റ്റിലായ അധ്യാപിക രേഷ്മയെ അമൃത വിദ്യാലയത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. അതേസമയം രേഷ്മ നേരത്തെ തന്നെ സ്‌കൂളില്‍ രാജിക്കത്ത് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീടിന് വളരെ അടുത്തായാണ് സംഭവം നടന്നതെന്നത് ഏറെ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ദിവസം പ്രതി നിജില്‍ ദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രേഷ്മയെയും അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് ജാമ്യം ലഭിച്ച രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സി.പി.എം ഉന്നത നേതാക്കളും ജനപ്രതിനിധികളും അടക്കമുള്ളവര്‍ തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നുകാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
Keywords: Reshma, Suspension, Arrest, Cyber attack
COMMENTS