PM Modi and Joe Biden meeting
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ഇന്‍ഡോ - പസഫിക് വിഷയം, ദക്ഷിണ ഏഷ്യയിലെ വിഷയങ്ങള്‍, യുക്രെയിനിലെ സ്ഥിതിഗതികള്‍ എന്നിവ ഇന്നു നടക്കുന്ന വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
ഇന്ത്യ - യുഎസ് മന്ത്രിതല ചര്‍ച്ചയും ഇന്ന് വാഷിങ്ടണില്‍ നടക്കും. അതേസമയം നേരത്തെ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്താല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യുഎസ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Keywords: PM Modi, Joe Biden, Meeting, Today
COMMENTS