സ്വന്തം ലേഖകന്‍ കൊച്ചി: നടി കാവ്യാ മാധവനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായില്ല. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടന്...
സ്വന്തം ലേഖകന്‍
കൊച്ചി: നടി കാവ്യാ മാധവനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായില്ല. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടന് ദിലീപിന്റെ ഭാര്യയായ കാവ്യയെ ചോദ്യം ചെയ്യുന്നത്.
തന്റെ വീട്ടില്‍ വച്ചു തന്നെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് കാവ്യ. വീട്ടില്‍ ചോദ്യം ചെയ്യാനാവില്ലെന്ന നിലപാടിലാണ് അന്വേഷക സംഘം.
ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ വച്ചു ചോദ്യം ചെയ്യാന്‍ ഇന്നലെ രാത്രി ആലോചിച്ചിരകുന്നുവെങ്കിലും മറ്റൊരിടത്തേക്ക് മാറ്റാന്‍ പൊലീസ് തലപ്പത്ത് ആലോചന വന്നു.
ഇതേ കേസില്‍ മുന്‍പ് കാവ്യയെ വെണ്ണലയിലെ അവരുടെ വീട്ടില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. പക്ഷേ, ഇപ്പോള്‍ സാഹചര്യം മാറിയതോടെ അത്തരം ഒരു ഇളവും വേണ്ടെന്ന നിലപാടിലാണ് ക്രൈം ബ്രാഞ്ച്.
ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ അന്വേഷക സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാവ്യ അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നു ചോദ്യം ചെയ്യാന്‍ ആലോചനയുണ്ടായിരുന്നു.
തുടരന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതേ രീതിയില്‍ ദിലീപിനെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ദിലീപ് പറയുന്നതില്‍ നിന്നു വ്യത്യസ്തമായി കാവ്യ മൊഴി നല്്കുമോ എന്നു കൂടി അന്വേഷക സംഘത്തിന് അറിയേണ്ടതുണ്ട്. കഴിഞ്ഞ തവണ ചോദ്യം ചെയ്തപ്പോള്‍ കാവ്യ ഏറെ നേരവും കരയുകയായിരുന്നുവെന്നാണ് അന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
കാവ്യയും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
യഥാര്‍ത്ഥത്തില്‍ കാവ്യയായിരുന്നു കേസില്‍ കുടുങ്ങേണ്ടതെന്ന് സുരാജ് ഈ സംഭാഷണത്തില്‍ പറയുന്നുണ്ട്. നേരത്തേ, 2017ല്‍, ഈ കേസില്‍ കാവ്യയെ പ്രതിക്കൂട്ടില്‍ നിറുത്തുന്ന തെളിവൊന്നും അന്വേഷക സംഘത്തിനു കിട്ടിയിരുന്നില്ല.
ഇപ്പോള്‍, തുടരന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ കേസില്‍ കാവ്യയേയും പ്രതിക്കൂട്ടിലാക്കാന്‍ പഴുതുകള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് അന്വേഷക സംഘം. അതുകൊണ്ടു തന്നെ കാവ്യയുടെ മൊഴി വളരെ ്പ്രധാനമാണ്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പ്രതികള്‍ ആദ്യം എത്തിച്ചത് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലായിരുന്നു.
നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കാവ്യ തൃശൂരിലേക്ക് പോയപ്പോള്‍ കാറോടിച്ചിരുന്നത് പള്‍സര്‍ സുനി ആയിരുന്നെന്നാണ് സൂചന. ഈ കാര്യങ്ങളെല്ലാം ചോദ്യം ചെയ്യലില്‍ കടന്നുവരും.
കേസിലെ വി ഐ പി എന്നു പറയുന്ന ശരത്ത് മെമ്മറി കാര്‍ഡുമായി ദിലീപിന്റെ വീട്ടിലെത്തുമ്പോള്‍ കാവ്യയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടിയും ഇവിടെ ഉണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
Summary: No decision has been taken on questioning actress Kavya Madhavan. Actor Dileep's wife Kavya is being questioned as part of the case investigation in the actress molesting case. Kavya wants to be questioned at her home.
COMMENTS