Muslim youth league is against P.C George
തിരുവനന്തപുരം: മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പരാതിയുമായി യൂത്ത് ലീഗ്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിനെതിരായാണ് യൂത്ത് ലീഗ് രംഗത്തെത്തിയത്. പ്രസംഗത്തില്‍ മുസ്ലിം സമുദായത്തിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതായും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതായും പരാതിയില്‍ പറയുന്നു.
കച്ചവടം നടത്തുന്ന മുസ്ലീങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു തുടങ്ങിയ കടുത്ത ആരോപണങ്ങളാണ് പി.സി ജോര്‍ജ് നടത്തിയത്. ഇതിനെതിരെയാണ് യൂത്ത് ലീഗ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. ഷാഫി പറമ്പില്‍ എം.എല്‍.എയും പി.ജി ജോര്‍ജിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Keywords: Muslim youth league, Complaint, P.C George
COMMENTS