K.V Thomas will attend CPM party congress
കൊച്ചി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. പങ്കെടുക്കരുതെന്നുള്ള നേതൃത്വത്തിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് കെ.വി തോമസ് വ്യക്തമാക്കി. എറണാകുളത്തെ വസതിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്താണ് അദ്ദേഹം തന്റെ തീരുമാനം വ്യക്തമാക്കിയത്.
രാഷ്ട്രീയത്തിലെ സുപ്രധാന തീരുമാനം വ്യക്തമാക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. തന്നെ പുറത്താക്കാന്‍ കെ.പി.സി.സിക്ക് ആവില്ലെന്നും താന്‍ എഐസിസി അംഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഗീയതയ്ക്കെതിരായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് വരെ പങ്കെടുക്കുന്ന പരിപാടിയാണിതെന്നും അതിനാല്‍ തനിക്കെ പങ്കെടുത്തേ പറ്റൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: K.V Thomas, CPM party congress, Press meet
COMMENTS