Heavy rain in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇന്നും നാളെയും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മരങ്ങളും മറ്റും വീഴാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഇതു സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറത്തിറക്കി.
വെള്ളിയാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റന്നാള്‍ അഞ്ചു ജില്ലകളില്‍ മാത്രം യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
Keywords: Heavy rain, Kerala, Yellow alert
COMMENTS