Aryan Khan case: Witness dies
മുംബൈ: നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ (36) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയ്ക്ക് എട്ടു കോടി കൊടുക്കണമെന്നു പറയുന്നത് താന്‍ കേട്ടുവെന്നും സെയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് സത്യവാങ്മൂലവും സെയില്‍ നല്‍കിയിരുന്നു.
സെയിലിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് എന്‍.സി.ബി അന്വേഷണത്തെ ചോദ്യംചെയ്ത് രംഗത്തെത്തിയിരുന്നു. അതേസമയം ആര്യന് ഖാനെതിരെ തെളിവുകള്‍ ഇല്ലെന്നതാണ് എന്‍.സി.ബിയുടെ അന്തിമ കണ്ടെത്തല്‍.
Keywords: Aryan Khan case, NCB, Witness
COMMENTS