Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. ഇതോടൊപ്പം കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസത്തെ സമയവും ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു.
അതിനിടെ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ ചോര്‍ന്നുവെന്ന ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് മേധാവിയും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ ദിലീപ് എതിര്‍സത്യവാങ്മൂലവും ഇന്ന് സമര്‍പ്പിച്ചു. ഈ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഈ മാസം 21 ന് കോടതി പരിഗണിക്കും.
Keywords: Actress attacked case, Crime branch, Court
COMMENTS