High court about actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. തുടരന്വേഷണം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. അന്വേഷണവുമായി ക്രൈംബ്രാഞ്ചിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
നേരത്തെ മതിയായ തെളിവുകള്‍ ഇല്ലെന്നു കാട്ടിയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചുവെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസില്‍ തുടരന്വേഷണം ആരംഭിക്കുകയായിരുന്നു.
ദിലീപ്, സഹോദരന്‍ അനൂപ്, സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ശരത്, സായ് ശങ്കര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും സിബിഐയ്ക്ക് വിടണമെന്നതുമായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ഇതെല്ലാം ഹൈക്കോടതി തള്ളുകയായിരുന്നു.
Keywords: High court, Dileep, Reject
COMMENTS