Actor Will smith resigns from oscar academy
ലോസ് ആന്‍ജലസ്: ഓസ്കര് അവാര്‍ഡ് ജേതാവ് വില്‍ സ്മിത്ത് ഓസ്കര് അക്കാദമിയില്‍ നിന്ന് രാജിവച്ചു. ഓസ്കര് പുരസ്കാര വേദിയില്‍ അവതാരകനെ തല്ലിയ സംഭവത്തിലാണ് രാജി.
വില്‍ സ്മിത്തിനെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാനുള്ള യോഗം ചേരാനിരിക്കെയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്ടില്‍ നിന്നുമുള്ള രാജി.
ഓസ്കര് വേദിയിലെ തന്റെ പെരുമാറ്റം വേദനിപ്പിക്കുന്നതും മാപ്പര്‍ഹിക്കാത്തതുമാണെന്നും ഏതു ശിക്ഷാവിധിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും നടന് വ്യക്തമാക്കി. അതേസമയം നടനെതിരായി അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് ഫിലിം അക്കാദമിയും വ്യക്തമാക്കി.
Keywords: Oscar, Will Smith, Academy, Resign
COMMENTS